റാസല്‍ഖൈമ: സാങ്കേതികതകളുടെ നവീന മുഖങ്ങള്‍ അവതരിപ്പിച്ച് പുരോഗമിക്കുന്ന റാക് ക ോര്ണീഷ് ഫെസ്റ്റിവലില്‍ ബുധനാഴ്ച്ച യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാ ധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി പങ്കെടുക്കും.
എക്സിക്യൂട്ടീവ് കൗണ്‍സി ല്‍ നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ രണ്ടാമത് കോര്‍ണീഷ് ഫെസ്റ്റിവല്‍ കഴിഞ്ഞയാഴ്ച്ച റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ആണ് ഉദ്ഘാടനം ചെയ്തത്.
റാക് സിവില്‍ ഏവിയേഷന്‍ ചെയര്മാന് ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ ആല് ഖാസിമി, റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍ നുഐമി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വകുപ്പ് തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവര്‍ത്തന രീതികള്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ച് നല്‍കുന്നുണ്ട്.
യു.എ.ഇയുടെ പൈതൃതകങ്ങളും മുന്‍ഗാമികളുടെ ജീവിത രീതികളും അടുത്തറിയാനും പരമ്പരാഗത ഭക്ഷ്യരുചി ആസ്വാദനവും ഇവിടെ സാധ്യമാണ്. വൈകുന്നേരം നാല് മുതല്‍ പത്ത് വരെ നടക്കുന്ന ഫെസ്റ്റിവല്‍ വെള്ളിയാഴ്ച്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.