മലയാളി ബാലിക റാസൽഖൈമയിൽ നിര്യാതയായി

റാസൽഖൈമ : പനിയെ തുടർന്ന് അഞ്ചു വയസുകാരി റാസൽഖൈമയിൽ മരിച്ചു . റാക് സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന തൃശൂർ അഞ്ചേ രി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫി​​​െൻറ മകൾ ദിയ റോസ് ആണ് മരിച്ചത്​.

ഞായറാഴ്​ച വൈകുന്നേരം പനിയെ തുടർന്ന്​ ശാം ആശുപത്രിയിൽ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെജി ടു വിദ്യാർത്ഥിയാണ്. നാലര വയസുകാരൻ ജോൺ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്.
മൃതദേഹം ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Fever death in dubai-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.