ദുബൈ: പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. ദുബൈ ഇന്ത്യൻ സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ആലിയ അലിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കണ്ണൂർ ആനയിടുക്ക് പ്യാരി മൻസിലിൽ കൊട്ടിക്കോളൻ നിയാസ് അലി, മൂര്യാൻറകത്ത് ഫരീദ എന്നിവരുടെ മകളാണ്. പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും മികച്ച വിദ്യാർഥിനികളിലൊരാളെയാണ് നഷ്ടമായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഖബറടക്കം അൽഖൂസ് ഖബർസ്ഥാനിൽ നടത്തി. ഏതാനും ദിവസം മുമ്പ് ഒരു ഒൻപതു വയസുകാരി മലയാളി ബാലികയും പനിയെ തുടർന്ന് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.