അബൂദബി: ഫിഫ ലോക ക്ലബ് ഫുട്ബാളിന് ബുധനാഴ്ച യു.എ.ഇയിലെ അൽെഎനിൽ തുടക്കമാകും. അൽെഎനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് ഉദ്ഘാടന മത്സരം ആരംഭിക്കുക. ആതിഥേയ ടീമും യു.എ.ഇ ലീഗ് ചാമ്പ്യന്മാരുമായ അൽ ജസീറയും ഒാഷ്യാനിയ മേഖല ചാമ്പ്യൻ ഒാക്ലാൻഡ് സിറ്റിയും തമ്മിലാണ് ആദ്യ മത്സരം.
ഇത് മൂന്നാം തവണയാണ് ക്ലബ് ലോകകപ്പിന് യു.എ.ഇ വേദിയാകുന്നത്. 2010ലാണ് ആദ്യമായി ഇൗ ചാമ്പ്യൻഷിപ്പിന് രാജ്യം ആതിഥേയത്വം വഹിച്ചത്.
മൊത്തം ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ പെങ്കടുക്കുന്നത്. ഇതിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡും ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ ജേതാക്കളായ ഗ്രെമിയോയും നേരിട്ട് സെമിപ്രവേശം നേടിയിട്ടുണ്ട്. കോൺകകാഫ് ജേതാക്കളായ മെക്സിക്കൻ ക്ലബ് പാച്ചുക, കോൺഫെഡറേഷൻ ഒാഫ് ആഫ്രിക്കൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായ ഡബ്ല്യു.എ.സി കാസാബ്ലാങ്ക, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പ് ജേതാക്കളായ റാവ റെഡ്സ് എന്നിവ ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്.
അൽജസീറയും ഒാക്ലാൻഡ് സിറ്റിയും തമ്മിൽ ക്വാർട്ടർ ഫൈനൽ പ്രവേശനം തേടി പ്ലേ ഒാഫ് മത്സരമാണ് ബുധനാഴ്ച കളിക്കുന്നത്. ഡിസംബർ 13ന് അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരവും 12ന് അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ സെമിഫൈനൽ മത്സരവും നടക്കും. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 16നാണ് ലൂസേഴ്സ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.