ദുബൈ: യു.എ.ഇയിലെ പ്രമുഖ കാഷ്വൽ കഫേ ബ്രാൻഡായ 'ഫില്ലി കഫേ' അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. യു.എസ്.എയിലെ ടെക്സസിൽ ഫില്ലി കഫേയുടെ ആദ്യ സ്റ്റോർ ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും.
ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയുമായി ഫില്ലി കഫെ സി.ഇ.ഒ റാഫിഹ് ഫില്ലി, മറ്റു മുതിര്‍ന്ന മാനേജ്‌മെൻറ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കരാറൊപ്പിട്ടു.
ഹൂസ്റ്റണ്‍, ഡല്ലസ്, സാന്‍ ആൻറണിയോ, ഓസ്റ്റിന്‍ എന്നീ നഗരങ്ങളിലായി ഇരുപതോളം ഫില്ലി കഫെകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റാഫിഹ് ഫില്ലി പറഞ്ഞു. ഗൾഫിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം ഫില്ലിയുടെ ബ്രാൻഡഡ് തേയിലപ്പൊടി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും താമസിയാതെ വിപണിയിലെത്തും.
ഫ്രാഞ്ചൈസികൾ മുഖേന യുകെയിലും കാനഡയിലും 20 ശാഖകൾ കൂടി തുറക്കാൻ പദ്ധതിയുണ്ട്. യു.എ.ഇയിൽ അടുത്ത മൂന്ന് വർഷത്തിനകം 100 ശാഖകളുണ്ടാകും. സൗദിയിലും ബഹ്റൈനിലും കുവൈത്തിലും ഇതോടൊപ്പം ഫില്ലി കഫേകൾ പ്രവർത്തനം തുടങ്ങും.
നിലവിൽ ഖത്തറിലും ഒമാനിലും ശാഖകളുണ്ട്. ഫില്ലിയുടെ പ്രശസ്തമായ സഫ്രോൺ ചായപൊടി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ താമസിയാതെ റീട്ടെയിൽ വിപണിയിലെത്തുമെന്ന് ഫില്ലി ഓപ്പറേഷൻസ് ഡയറക്ടർ സിജു ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.