ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)ക്ക് സാമ്പത്തിക സുസ്ഥിരതയിൽ ഐ.സ്.ഒ അംഗീകാരം. മിഡിൽഈസ്റ്റ് മേഖലയിൽ ആദ്യമായാണ് റോഡ് ഗതാഗത വകുപ്പിന് ഈ നേട്ടം കൈവരിക്കാനാകുന്നത്. എല്ലാ മാനദണ്ഡങ്ങളും ആർ.ടി.എ പൂർത്തീകരിച്ചതിന് ലഭിക്കുന്ന അംഗീകാരം എന്ന നിലയിലാണ് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) സർട്ടിഫിക്കേഷൻ അനുവദിച്ചത്. സാമ്പത്തിക സുസ്ഥിരതക്കായി ആർ.ടി.എ ശക്തമായ ഒരു സാമ്പത്തിക മാനേജ്മെൻറ് സംവിധാനം രൂപപ്പെടുത്തിയതിന്റെ ഫലമാണ് നേട്ടമെന്ന് ഫിനാൻസ് വകുപ്പ് എക്സി. ഡയറക്ടർ അഹമ്മദ് അലി അൽ കഅബി പറഞ്ഞു. ശരിയായ ആസൂത്രണം, നിർവഹണം, നിരീക്ഷണം, റിപ്പോർട്ടിങ് എന്നിവ ഉറപ്പാക്കാൻ ആർ.ടി.എ സമഗ്രമായ ഒരു മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, വരുമാനം വൈവിധ്യവത്കരിക്കുന്നതിലും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും ആസ്തിമൂല്യം വിലയിരുത്തുന്നതിലും ആർ.ടി.എ ശ്രദ്ധിച്ചിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.