സമൂഹമാധ്യമത്തിൽ സൂക്ഷിച്ച്​ ഇടപെടുക; നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

ദു​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ​ക​ര​മാ​യ വി​ഡി​യോ​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കാ​രി​ക​ൾ. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും യു.​എ.​ഇ സൈ​ബ​ർ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ളും ഉ​പ​യോ​ക്​​താ​ക്ക​ൾ പാ​ലി​ക്ക​ണം.

ഇ​സ്​​ലാ​മി​നേ​യോ മ​റ്റ്​ മ​ത​ങ്ങ​ളെ​യോ സം​സ്കാ​ര​ത്തേ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധ​മു​ള്ള ഓ​ൺ​ലൈ​ൻ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ചാ​ൽ ശി​ക്ഷ ക​ഠി​ന​മാ​യി​രി​ക്കും. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും​ ര​ണ്ട​ര ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.

മ​നു​ഷ്യ​ക്ക​ട​ത്ത്, അ​ശ്ലീ​ലം, വേ​ശ്യാ​വൃ​ത്തി തു​ട​ങ്ങി പൊ​തു ധാ​ർ​മി​ക​ത​ക്ക്​ എ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്ത​രു​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​​ക്കു​മെ​തി​രാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ളും അ​രു​ത്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ഒ​രു​വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും ര​ണ്ട​ര ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ദി​ർ​ഹം വ​​രെ പി​ഴ​യും ചു​മ​ത്തും.

വ്യ​ക്​​തി​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, ആ​ധി​കാ​രി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന​ല്ലാ​​ത്ത തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്നി​വ​യും ശി​ക്ഷാ​ർ​ഹ​മാ​ണ്. നി​യ​മം ലം​ഘി​ച്ചാ​ൽ ആ​റു മാ​സം ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യു​മാ​ണ്​ ല​ഭി​ക്കു​ക.

കൂ​ടാ​തെ ഭ​ര​ണ​കൂ​ട​ത്തേ​യോ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളേ​യോ ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളേ​യോ മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്ടീ​യ​വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​ക്കെ​തി​രാ​യ പോ​സ്റ്റു​ക​ളും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപം: യുവതിക്ക്​ പിഴ  

ദു​ബൈ: യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച യൂ​റോ​പ്യ​ൻ യു​വ​തി​ക്ക്​ 10,000 ദി​ർ​ഹം പി​ഴ​യി​ട്ട്​ ദു​ബൈ കോ​ട​തി. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ്​​ ഗൂ​ഗി​​ൾ മാ​പ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​ 38കാ​രി​യാ​യ യു​വ​തി അ​ധി​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റ്​ പ​ങ്കു​വെ​ച്ച​ത്. ക​മ്പ​നി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ യു​വ​തി കു​റ്റ​ക്കാ​രി​യാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ കേ​സ്​ ദു​ബൈ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന്​ യു​വ​തി​യെ മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ വി​ല​ക്കാ​നും ഇ​വ​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വെ​ച്ച അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഡി​ലീ​റ്റ്​ ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ​രാ​തി​ക്കാ​രാ​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​യി​ൽ നി​ന്ന്​ 2018ൽ ​യു​വ​തി ര​ണ്ട്​ അ​പാ​ർ​ട്മെ​ന്‍റു​ക​ൾ വാ​ങ്ങി​യി​രു​ന്നു. അ​ഞ്ചു ല​ക്ഷം ദി​ർ​ഹം വി​ല​യു​ള്ള മൂ​ന്നാ​മ​ത്തെ അ​പാ​ർ​ട്മെ​ന്‍റ്​ കൈ​മാ​റു​ന്ന​ത്​ വൈ​കി​യ​തോ​ടെ​യാ​ണ്​ ഇ​വ​ർ ക​മ്പ​നി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റി​ട്ട​തെ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ പ​രാ​തി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റ്​ പ​ങ്കു​വെ​ച്ച കേ​സി​ൽ​ ശി​ക്ഷ വി​ധി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Tags:    
News Summary - social media, fine, dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.