ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ ഭാ​രം കൂ​ടി​യാ​ൽ 15,000 ദി​ർ​ഹം പി​ഴ

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ഫെ​ഡ​റ​ൽ റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക്​​ വ​ഹി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​ര​വും അ​ള​വും പു​ന​ർ നി​ർ​ണ​യി​ച്ച്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യം. ആ​ക്സി​ലു​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക. ര​ണ്ട്​ ആ​ക്സി​ലു​ക​ൾ മാ​ത്ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഹി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​രം 21 ട​ൺ ആ​ണ്. മൂ​ന്ന്​ ആ​ക്സി​ലു​ള്ള​തി​ന്​​ 34 ട​ൺ വ​രെ​യും നാ​ല്​ ആ​ക്സി​ലു​ള്ള​തി​ന്​ 45 ട​ൺ വ​രെ​യും അ​ഞ്ച്​ ആ​ക്സി​ലു​ള്ള​തി​ന്​ 56 ട​ൺ വ​രെ​യും ആ​റ്​ ആ​ക്സി​ലു​ള്ള വാ​ഹ​ന​ത്തി​ന്​​ 65 ട​ൺ വ​രെ​യും ഭാ​രം വ​ഹി​ക്കാം.

സിം​ഗി​ൾ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന വ​സ്തു​ക്ക​ളു​ടെ പ​ര​മാ​വ​ധി നീ​ളം 12.5 മീ​റ്റ​റാ​ണ്. വീ​തി 2.5 മീ​റ്റ​റും ഉ​യ​രം 4.6 മീ​റ്റ​റു​മാ​യി​രി​ക്കും. ട്ര​ക്കു​ക​ൾ​ക്കും സെ​മി ട്രെ​യ്​​ല​റു​ക​ൾ​ക്കും 21 മീ​റ്റ​ർ നീ​ളം വ​രെ​യു​ള്ള വ​സ്തു​ക്ക​ൾ ക​യ​റ്റാം. പ​ര​മാ​വ​ധി വീ​തി 2.6 മീ​റ്റ​റും ഉ​യ​രം 4.6 മീ​റ്റ​റു​മാ​യി​രി​ക്ക​ണം. ട്ര​ക്ക്​ ഹെ​ഡ്, ട്രെ​യ്​​ല​ർ, സെ​മി ട്രെ​യ്​​ല​ർ വാ​ഹ​ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി നീ​ളം 28 മീ​റ്റ​റാ​ണ്. വീ​തി 2.6 മീ​റ്റ​റും ഉ​യ​രം 4.6 മീ​റ്റ​റു​മാ​യി​രി​ക്ക​ണം. ചെ​റു വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ആ​കെ നീ​ളം 23 മീ​റ്റ​റും വീ​തി 2.6 മീ​റ്റ​റും ഉ​യ​രം 4.75 മീ​റ്റ​റു​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​യ​മം ലം​ഘി​ച്ചാ​ൽ പ​ര​മാ​വ​ധി 15,000 ദി​ർ​ഹ​മാ​ണ്​ പി​ഴ. നി​ശ്ച​യി​ച്ച പ​ര​മാ​വ​ധി ഭാ​ര​ത്തി​ന​പ്പു​റം ആ​ക്സി​ലി​ന്‍റെ ഭാ​രം കൂ​ടി​യാ​ൽ ഓ​രോ ട്രി​പ്പി​നും 1,500 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. വീ​തി​യും നീ​ള​വും നി​ശ്ചി​ത പ​രി​ധി​ക്ക​പ്പു​റം കൂ​ടി​യാ​ൽ ഓ​രോ ട്രി​പ്പി​നും 3,000 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. ഭാ​രം നി​ർ​ണ​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ മ​നഃ​പൂ​ർ​വം നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ 5,000 ദി​ർ​ഹം പി​ഴ​യീ​ടാ​ക്കും. ച​ര​ക്ക്​ ക​യ​റ്റാ​നു​ള്ള പെ​ർ​മി​റ്റി​ന്​ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ലും 5,000 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. ഒ​രു മാ​സ​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി നി​യ​മം ലം​ഘി​ക്കു​ക​യോ പി​ഴ​ത്തു​ക 45,000 ദി​ർ​ഹ​ത്തി​ന്​ മു​ക​ളി​ൽ വ​രു​ക​യോ ചെ​യ്താ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യോ 30 ദി​വ​സ​ത്തേ​ക്ക്​ വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്​ നി​രോ​ധി​ക്കു​ക​യോ ചെ​യ്യും. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​രോ ദി​വ​സ​ത്തി​നും 200 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം മാ​ത്ര​മേ വാ​ഹ​നം വി​ട്ടു​ന​ൽ​കൂ. വാ​ഹ​ന​ത്തി​ലു​ള്ള ച​ര​ക്കി​ന്‍റെ തൂ​ക്കം, നീ​ളം, വീ​തി തു​ട​ങ്ങി​യ അ​ള​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഉ​പ​ക​ര​ണം വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മേ വെ​ക്കാ​വൂ.

Tags:    
News Summary - fine of AED 15,000 will be charged for overloading cargo vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.