അബൂദബി: സിവിൽ ഡിഫൻസ് അതോറിറ്റി നിഷ്കർഷിക്കുന്ന അഗ്നിസുരക്ഷാമാനണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് ശക്തമായ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി അധികാരികൾ. ചൂട് കൂടുന്ന സാഹചര്യത്തിൽ കെട്ടിടങ്ങളിൽ തീപിടിത്തം വ്യാപകമാവുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പല കെട്ടിടങ്ങളിലും അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഇത്തരം കെട്ടിടങ്ങളിൽ പരിശോധന നടത്തുമെന്നും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ലൈസൻസ്, അഗ്നിസുരക്ഷ, മുൻകരുതൽ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്ന് കണ്ടെത്തിയാൽ 10,000 ദിർഹം പിഴചുമത്തുമെന്നും അധികാരികൾ മുന്നറിയിപ്പുനൽകി.എമിറേറ്റിൽ പലയിടങ്ങളിലും ചൂട് 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ കെട്ടിടങ്ങളിൽ തീപിടിത്തത്തിനുള്ള സാധ്യതയേറെയാണ്. ഇതു തടയാൻ ഇക്കഴിഞ്ഞ മേയിലാണ് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി (എ.ഡി.സി.ഡി.എ) പ്രത്യേക പരിശോധനായജ്ഞത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.