കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടാൻ ഉമ്മുൽ ഖുവൈനിൽ ഇന്നു പകുതി പിഴ

ദുബൈ: ലോകം സന്തോഷദിനം ആഘോഷിക്കുന്ന വേളയിൽ പിഴയിൽ ഇളവു നൽകി സന്തോഷം പരത്താൻ ഉമ്മുൽ ഖുവൈൻ പൊലീസ്​. നിയമ ലംഘനത്തി​​െൻറ പേരിൽ ഉമ്മുൽ ഖുവൈൻ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങൾ പകുതി പിഴ മാ​ത്രം നൽകി വീണ്ടെടുക്കാനുള്ള അവസരമാണ്​ ഒരുക്കിയിരിക്കുന്നത്​. എന്നാൽ ഒ​രൊറ്റ ദിവസം- മാർച്ച്​ 20ന്​ മാത്രമാണ്​ ഇൗ ഇളവ്​ നൽകുകയെന്ന്​ ട്രാഫിക്​^പട്രോൾ വിഭാഗം ഡയറക്​ടർ ലഫ്​. കേണൽ സഇൗദ്​ ഉബൈദ്​ ബിൻ അറാൻ വ്യക്​തമാക്കി.  പിഴ നൽകി വാഹനം തിരിച്ചുവാങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക്​ ഇൗ സൗകര്യം ഏറെ പ്രയോജനകരമാകുമെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - fine ummu khuvaini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.