അബൂദബി: കനത്ത മൂടൽമഞ്ഞുവേളയിൽ വാഹനം ഓടിക്കുന്നതിനെതിരെ ട്രക്ക് ഡ്രൈവർമാർക്ക് പിഴയിടുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൂടൽമഞ്ഞുള്ളപ്പോൾ ദൂരക്കാഴ്ചക്കുള്ള തടസ്സം മാറുന്നതുവരെ അബൂദബിയിലെ ആന്തരികവും ബാഹ്യവുമായ റോഡുകളിൽ ഹെവി വാഹനങ്ങളുടെ സഞ്ചാരം അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
കനത്ത മൂടൽമഞ്ഞുമൂലം റോഡുകളിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ഗതാഗതം അബൂദബി പൊലീസ് പല ഭാഗത്തും തടഞ്ഞു. അപകടങ്ങൾ ഒഴിവാക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനുമാണിത്. റോഡ് സുരക്ഷ നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും നാല് ട്രാഫിക് പോയൻറുകളും പിഴ ലഭിക്കുമെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. അധികൃതരുടെ നിർദേശങ്ങൾ ലംഘിച്ച് മൂടൽമഞ്ഞ് സമയത്ത് വാഹനമോടിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.