തീ​പി​ടി​ത്ത​മു​ണ്ടാ​യ ദു​ബൈ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ

താ​മ​സ​​കെ​ട്ടി​ടം

ദുബൈ സ്​പോർട്​സ്​ സിറ്റിയിലെ താമസകെട്ടിടത്തിൽ തീപിടിത്തം

ദു​ബൈ: ദു​ബൈ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ താ​മ​സ​കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ്​ എ​ലൈ​റ്റ്​ 6 കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ തീ​പി​ടി​ച്ച​ത്. ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ പു​ല​ർ​ച്ച 4.06നാ​ണ്​ വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ അ​ൽ ബ​ർ​ഷ ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ എ​മ​ർ​ജ​ൻ​സി ടീം ​എ​ത്തു​ക​യും തീ ​അ​ണ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സ​ഹാ​യ​ത്തി​നാ​യി ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ പാ​ർ​ക്ക്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ജ​ബ​ൽ അ​ലി ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ഓ​രോ യൂ​നി​റ്റു​ക​ൾ​കൂ​ടി എ​ത്തി​യ​തോ​ടെ 5.23ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യ​താ​യി ഫ​യ​ർ​ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ അ​റി​യി​ച്ചു. രാ​വി​ലെ 6.38ഓ​ടെ പൂ​ർ​ണ​മാ​യി അ​ണ​ക്കാ​നാ​യി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. 

Tags:    
News Summary - Fire at residential building in Dubai Sports City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.