അബൂദബി: നഗരത്തിലെ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. ഹംദാൻ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ബിൽഡിങ്ങിനാണ് തീപിടിച്ചത്. അപകടവിവരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.
തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്ന് അബൂദബി പൊലീസും സിവിൽ ഡിഫൻസും അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എക്സിലൂടെയാണ് അധികൃതർ അപകടവിവരം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.