ദുബൈ: ദുബൈ എക്സ്പോ സിറ്റി വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. ദുബൈ നഗരത്തിന്റെ ഭാവി വികസനകേന്ദ്രം എന്ന് വിശേഷിപ്പിച്ചാണ് ശൈഖ് മുഹമ്മദ് എക്പോസിറ്റിയുടെ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയത്.
അഞ്ച് അർബൻ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുത്തിയാണ് ദുബൈ എക്സ്പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാൻ. 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ താമസകേന്ദ്രങ്ങളും ഓഫിസ് സമുച്ചയങ്ങളും ഒരുക്കും. എവിടേക്കും കാൽനടയായി എത്താൻ കഴിയുന്ന നഗരമേഖല എന്ന പ്രത്യേകതയുണ്ടാകും എക്സ്പോ സിറ്റിക്ക്.
ആൽ മക്തൂം എയർപോർട്ട്, ജബൽഅലി തുറമുഖം, ദുബൈ എക്സ്ബിഷൻ സെന്റർ എന്നിവയുടെ സാമീപ്യത്തിന് പുറമെ പ്രത്യേക മെട്രോ സ്റ്റേഷൻകൂടി എക്സ്പോ സിറ്റിക്ക് ഉണ്ട്. വിവിധ മേഖലകളിലായി 40,000 പ്രഫഷനലുകൾക്ക് താമസമൊരുക്കാൻ കൂടി എക്സ്പോ സിറ്റി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.