ഷാ​ർ​ജ​യി​ൽ നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 17ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീ​പി​ടി​ച്ചു. കൃ​ത്രി​മ​പ്പൂ​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന വെ​യ​ർ​ഹൗ​സു​ക​ളി​ലാ​ണ്​ തീ​പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 7.50നാ​ണ് ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സി​ൽ​ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​ത്​ ക​ണ്ടെ​ത്താ​നാ​യി ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളും നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ആ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ​ർ ഹൗ​സു​ക​ളി​ലാ​ണ്​ തീ​പി​ടി​ത്ത​മെ​ന്ന​തും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ടം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ കൂ​ളി​ങ്​ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും തീ​യ​ണ​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Fire broke out in four warehouses in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.