ഷാർജ: മാനുഷിക പ്രവർത്തനങ്ങൾക്കായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ (എസ്.സി.ഐ) ആറു മാസത്തിനിടെ ചെലവിട്ടത് 8.43 കോടി ദിർഹം. ഇതിൽ 67 ലക്ഷം ദിർഹം ചെലവഴിച്ചത് പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്.
3.12 കോടി ദിർഹം സീസണൽ പ്രോഗ്രാമുകൾക്കും ഒറ്റത്തവണയായി സഹായം നൽകിയ വകയിൽ 3.96 കോടി ദിർഹമും ചെലവഴിച്ചതായി എസ്.സി.ഐ വെളിപ്പെടുത്തി. ആഭ്യന്തരമായ സഹായങ്ങൾക്കായി അസോസിയേഷൻ മുൻഗണന നൽകുന്നതെന്ന് എസ്.സി.ഐ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല ബിൻ ഖാദിം പറഞ്ഞു. സന്തോഷം, സുസ്ഥിര ജീവിതം, കുടുംബങ്ങളുടെ കെട്ടുറപ്പ്, വിശ്വാസ്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഗുണഭോക്താക്കളിൽ ഗുണപരമായ സ്വാധീനം ചെലുത്താനാണ് ശ്രമിക്കുന്നത്. ഒറ്റത്തവണയായി കുടുംബങ്ങൾക്ക് 3.96 കോടി ചെലവിട്ടത്തിൽ 1.5 കോടി മെഡിക്കൽ സഹായമായാണ് നൽകിയത്. ഇതുവഴി 743 രോഗികൾക്ക് സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്റെ ഭവനപദ്ധതിയിലൂടെ 906 ഗുണഭോക്താക്കൾക്ക് 83 ലക്ഷം ദിർഹത്തിന്റെ സഹായം വിതരണം ചെയ്യാനായി. വിദ്യാഭ്യാസ സഹായമായി നൽകിയത് 48 ലക്ഷം ദിർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.