ദുബൈ: മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള വിവിധ വിമാന സർവിസുകൾ റദ്ദാക്കി. ഇത്തിഹാദ് എയർവേസ് തെൽ അവീവിലേക്കും തിരിച്ചുമുള്ള ഞായറാഴ്ചത്തെ സർവിസുകളാണ് റദ്ദാക്കിയത്. അതോടൊപ്പം ബെയ്റൂത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുഖ്യ പരിഗണന നൽകുന്നതെന്നും റദ്ദാക്കിയതിനാൽ പ്രയാസം നേരിട്ടവരോട് ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയുടെ ഞായറാഴ്ചത്തെ ദുബൈ-തെൽ അവീവ് വിമാന സർവിസ് ബെൻ ഗൂരിയൻ വിമാനത്താവളത്തിൽനിന്ന് റാമൊൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. മടക്ക സർവിസ് റദ്ദാക്കുകയും ചെയ്തു. സാഹചര്യം വിലയിരുത്തി ഷെഡ്യൂൾ പരിഷ്കരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എമിറേറ്റ്സ് കഴിഞ്ഞ വർഷം നവംബർ മുതൽ തെൽ അവീവിലേക്കുള്ള സർവിസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.