ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ഉമ്മുൽ ത്വൂബ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പെർമ്യൂം ഫാക്ടറിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിച്ചത്. ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ടീമുകൾക്കൊപ്പം റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തീപിടിത്തം റിപ്പോർട്ട് ചെയ്ത ഉടനെ ദ്രുതഗതിയിൽ ഇടപെട്ട അഗ്നിരക്ഷാ സേന ഫാക്ടറിയിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായിട്ടില്ല.
തീ കൂടുതൽ പടരുന്നതിന് മുമ്പുതന്നെ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു. ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാശിദ് ബിൻ സൗദ് അൽ മുല്ല സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.