അബൂദബി: പ്രഥമ അബൂദബി കവിത ഫെസ്റ്റിവലിന് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിൽ (അഡ്നെക്) തുടക്കമായി. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കൃതികള്‍ക്കായി നീക്കിവെച്ച പവിലിയനുകളടക്കം നിരവധി രാജ്യങ്ങളുടെ പവിലിയനുകള്‍ ശൈഖ് ഖാലിദ് സന്ദർശിച്ചു. യു.എ.ഇയുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതും പരമ്പരാഗത കവിതകളെ പുതിയ ശ്രോതാക്കള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് അബൂദബി കവിതമേളയെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യു.എ.ഇ യൂനിവേഴ്സിറ്റി ചാന്‍സലറുമായ സാകി നുസൈബ, സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയര്മാന്
മുഹമ്മദ് ഖലീഫ അല്‍ മുബാറക്, അബൂദബി പൊലീസ് മേധാവി സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി, അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി തുടങ്ങിയവര്‍ ശൈഖ് ഖാലിദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.