ദുബൈ: റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച യു.എ.ഇയിലെ പള്ളികൾ വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞു. വ്രതവിശുദ്ധിയിൽ നേരത്തേ തന്നെ വിശ്വാസികൾ എത്തിത്തുടങ്ങിയതോടെ പതിവിലും മുന്നേ പള്ളികളുടെ അകത്തളങ്ങൾ നിറഞ്ഞു. മിക്കയിടങ്ങളിലും മുറ്റത്തേക്കും സമീപത്തെ പാതകളിലേക്കും നമസ്കരിക്കാനെത്തിയവരുടെ നിര നീണ്ടു.
റമദാനിൽ സൽക്കർമങ്ങളിലൂടെ കൂടുതൽ പുണ്യം നേടിയെടുക്കാനും ഏറ്റവും ഉന്നതമായ പ്രതിഫലം നേടിയെടുക്കാനും ജുമുഅ ഖുതുബയിൽ ഇമാമുമാർ വിശ്വാസികളോട് ആഹ്വാനംചെയ്തു. മാതാപിതാക്കളോട് നല്ല രീതിയിൽ പെരുമാറുന്നത് സംബന്ധിച്ചും ഖുതുബയിൽ ഉണർത്തി. തുടർന്ന് റമദാനിലെ സദ്കർമങ്ങൾ സ്വീകരിക്കാനും സ്വർഗപ്രവേശനത്തിനുമുള്ള പ്രാർഥനയോടെയാണ് ജുമുഅ പ്രഭാഷണം അവസാനിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ വെള്ളിയാഴ്ചയോടെ അഞ്ചു ദിനങ്ങൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.