അബൂദബി: രണ്ട് മാസത്തെ വിലക്കിന് ശേഷം ഷേരി, സാഫി മത്സ്യങ്ങൾ ചൊവ്വാഴ്ച മുതൽ യു.എ.ഇ മാർക്കറ്റിലെത്തും. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ ഫെഡറൽ നിയമപ്രകാരമാണ് ഇൗ ഇനം മത്സ്യങ്ങൾ പിടിക്കുന്നതിനും വിൽപനയും കയറ്റുമതിയും നടത്തുന്നതിനും നിരോധനമേർപ്പെടുത്തിയിരുന്നത്. നിയമം പാലിക്കുന്നതിൽ കണിശത പുലർത്തിയ മീൻപിടിത്തക്കാർക്കും വിൽപനക്കാർക്കും നന്ദി അറിയിക്കുന്നതായി ദുബൈ നഗരസഭയിലെ പരിസ്ഥിതി ഡയറക്ടർ ആലിയ ആൽ ഹമൂദി പറഞ്ഞു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമാണിത്. മത്സ്യസമ്പത്തിലുണ്ടായ വർധന വിലക്കിന് ശേഷം അവർക്ക് തന്നെ ഉപകാരപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.