ഉമ്മുൽ ഖുവൈൻ: അഞ്ചു മാസത്തോളം അടച്ചിട്ടിരുന്ന ഉമ്മുൽ ഖുവൈൻ ക്രീക്ക് സ്വദേശി മത്സ്യത്തൊഴിലാളികൾക്ക് തുറന്നുനൽകി. വിവിധ തരങ്ങളായ ബായ, സാഫി, ഗ്രൂപ്പർ മുതലായ മത്സ്യങ്ങളെ പിടിക്കുന്നതിനാണിത്. മീൻ പിടിക്കാനുള്ള പ്രത്യേക അനുവാദം ഡിസംബർ 31 വരെ നിലനിൽക്കുമെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷൻ തലവൻ ജാസിം ഹാമിദ് ഗാനം പറഞ്ഞു. 92 പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും മുപ്പത്തഞ്ചോളം ബോട്ടുകൾക്കുമാണ് ക്രീക്കിൽ പ്രവേശിക്കുവാനുള്ള അനുവാദം. നിയമ ലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ മൽസ്യത്തൊഴിലാളിയും മൽസ്യബന്ധന വലയിൽ തങ്ങളുടെ ബോട്ടിെൻറ നമ്പർ പതിപ്പിക്കണം. ഉപയോഗത്തിന് പാകമാകും വിധം വളർച്ചയെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.