ദുബൈ ഫിറ്റ്നെസ് ചലഞ്ച് വില്ലേജായ കൈറ്റ് ബീച്ചില്‍ നടന്ന ആക്ടിവിറ്റികളില്‍ പങ്കെടുത്തവര്‍ക്കുളള ഗുഡീ ബാഗുകളുടെ വിതരണം ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടര്‍ അലീഷ മൂപ്പനും ആസ്​റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ്​​ ക്ലിനിക്ക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ഫിറ്റ്നെസ് ചലഞ്ച്​: പിന്തുണയുമായി 'ലിവ് ബെറ്റര്‍ വിത്ത് ആസ്​റ്റർ'

ദുബൈ: ദുബൈ ഫിറ്റ്‌നെസ് ചലഞ്ചി​ന്​​ സജീവ പിന്തുണയുമായി പരിപാടിയുടെ ഔദ്യോഗിക ഹോസ്പിറ്റല്‍ ആൻഡ്​ ക്ലിനിക്ക് പങ്കാളികളായ ആസ്​റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ്​​ ക്ലിനിക്സ്. അല്‍ ഖവാനീജ്, ഖുറാനിക് പാര്‍ക്ക്, കൈറ്റ് ബീച്ച് എന്നിവിടങ്ങളിലെ പവിലിയനുകളിലും ഗ്രൂപ്പി​െൻറ യു.എ.ഇയിലെ ആശുപത്രികളിലുമായി ദുബൈ നിവാസികള്‍ക്ക് സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കുന്ന വിവിധ ഫിറ്റ്‌നസ് ആക്റ്റിവിറ്റികള്‍ സംഘടിപ്പിച്ചുവരുന്നു.ഇവക്കുപുറമേ, ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുളള ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമി​െൻറ വീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കി ദുബൈ നിവാസികള്‍ക്ക് ഈ മഹാമാരിയുടെ സമയത്ത് മാനസികവും ശാരീരികവുമായ ഉണര്‍വിനുളള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു.

ആസ്​റ്റര്‍ ആരംഭിച്ച 'ലിവ് ബെറ്റര്‍ വിത്ത് ആസ്​റ്റർ (LiveBetterwithAster) എന്ന ഹാഷ് ടാഗ് കാമ്പയിനി​െൻറ ഭാഗമായ സൗജന്യ ഫിറ്റ്‌നസ് സെഷനുകളും ആരോഗ്യ പരിശോധന ക്യാമ്പുകളും നവംബര്‍ 28 വരെ ദുബൈ നിവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. ഈ പവിലിയനുകളിലെ മത്സരങ്ങളില്‍ പങ്കെടുത്ത്​ ആസ്​റ്റര്‍ സ്ഥാപനങ്ങളില്‍ വിനിയോഗിക്കാന്‍ സാധിക്കുന്ന ഗിഫ്റ്റ് ഹാമ്പറുകളും വൗച്ചറുകളും നേടാനും അവസരമുണ്ടാകും. കാമ്പയിനി​െൻറ ഭാഗമായി പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളില്‍ 70 ശതമാനം ഇളവും ആസ്​റ്റര്‍ വാഗ്ദാനം ചെയ്യുന്നു. 99 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന ഈ പാക്കേജുകള്‍ 2020 ഡിസംബര്‍ 31ന് മുമ്പ്​ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാവും. ഈ പാക്കേജുകളെക്കുറിച്ച് കൂടുതലറിയാൻ https://www.livebetterwithaster.ae/ എന്ന സൈറ്റിലോ 04-4400 500 എന്ന നമ്പറിലോ ബന്ധപ്പെടാം. ഏഴ്​ രാജ്യങ്ങളിലായുളള ആസ്​റ്റർ ഗ്രൂപ്പി​െൻറ 19,800ലധികം ജീവനക്കാര്‍ക്കായി ആസ്​റ്റര്‍ വെല്‍ബിയിങ്ങ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി യു.എ.ഇയിലെ ജീവനക്കാർക്കായി ഖിസൈസ്, മന്‍ഖൂല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഫിറ്റ്‌നസ് സെഷനുകള്‍ സംഘടിപ്പിക്കുന്നു.

ഹൈ-ഇൻറന്‍സിറ്റി ഇൻറര്‍വെല്‍ ട്രെയിനിങ്​ (എച്ച്.ഐ.ഐ.ടി), സൂംബാ, വോളിബാള്‍, ബാഡ്മിൻറണ്‍ എന്നിവ അടുത്തുള്ള മൈതാനങ്ങളില്‍ പതിവായി സംഘടിപ്പിക്കുന്നു.ജദ്ദാഫിലെ ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബില്‍ വിവിധ ഫിറ്റ്‌നസ് ബൂട്ട് ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. എല്ലാ യു.എ.ഇ നിവാസികള്‍ക്കും ഈ ബൂട്ട് ക്യാമ്പുകളില്‍ പങ്കെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.