ദുബൈ: ശാരീരികക്ഷമത കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ആവേശമായി ദുബൈ ഫിറ്റ്നസ് ചാലഞ്ച് (ഡി.എഫ്.സി) വീണ്ടും വരുന്നു. ഒക്ടോബർ 19 മുതൽ നവംബർ 17 വരെയാണ് ഇത്തവണ ഡി.എഫ്.സി നടക്കുക. മുഴുവൻ ദുബൈ സമൂഹത്തിനും പെങ്കടുക്കാൻ സാധിക്കുന്ന തരത്തിൽ നഗരത്തിലുടനീളം ബൃഹത്തായ പ്രവർത്തന പദ്ധതികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് ദുബൈ ടൂറിസം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കഴിഞ്ഞ വർഷം ചാലഞ്ചിന് തുടക്കമിട്ടത്.
പൊതുമേഖലയും സ്വകാര്യ മേഖലയും ഒന്നിച്ച് പെങ്കടുത്ത 2017ലെ ഫിറ്റ്നസ് ചാലഞ്ച് വിവിധ പ്രായക്കാരായ 786,000 ജനങ്ങൾക്ക് പ്രചോദനമായി. ഒാരോ ദിവസവും തുടർച്ചയായി 30 മിനിറ്റ് ഫിറ്റ്നസ് പ്രവൃത്തികൾക്കായി ഒാരോരുത്തരും മാറ്റിവെച്ചു. ഇതിന് പുറമെ വ്യത്യസ്തമായ നിരവധി പരിപാടികളും സംഘടിപ്പിച്ചു.
ലോകത്തെ ഏറ്റവും സജീവമായ നഗരമായി മാറാൻ പ്രയത്നിക്കുന്ന ദുബൈ ഇത്തവണത്തെ ഫിറ്റ്നസ് ചാലഞ്ചിൽ പത്ത് ലക്ഷത്തിലധികം പേരെ പെങ്കടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സൗജന്യ സ്പോർട്സ് സംവിധാനങ്ങളും വാരാന്ത്യ ഫിറ്റ്നസ് കാർണിവലുകളും ഫിറ്റ്നസ് വില്ലേജുകളും ഒരുക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിെൻറ ഭാഗമായു
ണ്ടാകും.
കൂടുതൽ പ്രവർത്തനോന്മുഖവും വിനോദപരവുമായിരിക്കും ഇത്തവണത്തെ ഫിസിക്കൽ ചാലഞ്ച് എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വയം കണ്ടെത്താനും സാമൂഹിക സംവേദനത്തിനും ആനന്ദത്തിനും അവസരമൊരുക്കുന്നതോടൊപ്പം ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗങ്ങളാണ് ചാലഞ്ചിൽ പെങ്കടുക്കുന്നവർക്ക് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.