ദുബൈ: ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ നെഞ്ചുവേദനയുമായി പ്രവേശിപ്പിക്കപ്പെട്ട 51 വയസ്സുള്ള രോഗിയില്‍ അപൂര്‍വ രോഗ സാഹചര്യം കണ്ടെത്തി. കോര്‍ ട്രയാട്രിയാറ്റം സിനിസ്റ്റര്‍ എന്നറിയപ്പെടുന്ന അസാധാരണമായ ഹൃദ്രോഗമാണ് തിരിച്ചറിഞ്ഞത്. ഹൃദയത്തിന് മൂന്ന് ആട്രിയകളുള്ള അപൂര്‍വ് സാഹചര്യമാണിത്.
ഹൃദയത്തിന്റെ മുകള്‍ അറകളില്‍, മിക്ക ആളുകള്‍ക്കും രണ്ട് ആട്രിയകളാണുണ്ടാവുക. ഈ അപൂര്‍വ കണ്ടെത്തല്‍ ശസ്ത്രക്രിയയില്ലാതെ വിജയകരമായി ചികിത്സിക്കാൻ ആശുപത്രിയിലെ വിദഗ്ധ സംഘത്തിന് സാധിച്ചു. കോര്‍ ട്രയാട്രിയാറ്റം സിനിസ്റ്റര്‍ എന്നത് വളരെ അപൂര്‍വവും അപായകരവുമായ ഒരു രോഗ സാഹചര്യമാണ്.
ഇടത് ആട്രിയം ഒരു മെംബ്രെയിനാല് രണ്ട് അറകളായി വിഭജിക്കപ്പെടുന്നു. അതിന്റെ ഫലമായി ഹൃദയത്തിനുള്ളില്‍ ആകെ മൂന്ന് ആട്രിയകളാണുണ്ടാവാറ്. ഈ പ്രത്യേക രോഗിയില്‍, രണ്ട് വെന്ട്രിക്കിളുകള്ക്കൊപ്പം കോര്‍ ട്രയാട്രിയാറ്റം സിനിസ്റ്ററിന്റെ സ്വഭാവ സവിശേഷതയായ മെംബ്രെയിന്‍ സാന്നിധ്യം കാരണം ഇടത് ആട്രിയത്തിനുള്ളില് ഒരു അധിക അറ രൂപപ്പെടുന്നു.
അതിനാല്‍, സാങ്കേതികമായി ഹൃദയത്തിനുള്ളില്‍ നാല് അറകള്‍ ഉള്ളപ്പോള്‍, ഇടത് ആട്രിയവുമായി ബന്ധപ്പെട്ട അസാധാരണ സാഹചര്യവും കണക്കിലെടുക്കുന്നതോടെ ഈ രോഗിയുടെ ഹൃദയത്തില്‍ മൊത്തത്തില്‍ അഞ്ച് അറകളുടെ സാന്നിധ്യത്തിന് കാരണമാകുന്നു.
അപൂര്‍വ സാഹചര്യത്തിലുള്ളതായിരുന്നെങ്കിലും കാര്‍ഡിയോളജി സ്പെഷലിസ്റ്റായ ഡോ. സച്ചിന് ഉപാധ്യായയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മികച്ച ചികിത്സ ലഭ്യമാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ സാധാരണ ജീവിതം പുനരാരംഭിക്കാന്‍ രോഗിയെ പ്രാപ്തനാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.