അജ്മാന്: ഈദ് അവധിക്കാലത്ത് അജ്മാനിലെ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് അഞ്ചു ലക്ഷം പേര്. ഇക്കാലയളവില്‍ അതോറിറ്റിയുടെ പൊതുഗതാഗത സംവിധാനത്തില്‍ 35 ശതമാനം വർധന ഉണ്ടായതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. തിരക്ക് കുറക്കുന്നതിനും ഗതാഗത മാർഗങ്ങൾക്കുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനും കൂടുതൽ മികച്ച സംവിധാനം ഉറപ്പാക്കാൻ അതോറിറ്റി പ്രവർത്തനപദ്ധതികൾ വികസിപ്പിച്ചിട്ടുണ്ടെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു.
വിവിധ ഗതാഗതമാർഗങ്ങളെ ബന്ധിപ്പിച്ച് സുപ്രധാനവും തിരക്കേറിയതുമായ പ്രദേശങ്ങളിലേക്ക് യാത്ര സുഗമമാക്കുകയാണ് അതോറിറ്റിയുടെ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ വിവിധ ഗതാഗതസേവനങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈദ് അവധിക്കാലത്ത് ബസ് ഉപയോക്താക്കളുടെ എണ്ണം 57,206 ആയി ഉയർന്നു.
ടാക്സികൾ 2,06,196 ട്രിപ്പുകൾ ഉപയോഗിച്ച് 4,12,392 ഉപയോക്താക്കളിൽ എത്തി. അബ്ര ഉപയോക്താക്കളുടെ എണ്ണത്തിലും വർധനയുണ്ടായതായി ജനറൽ ഒമർ മുഹമ്മദ് ലൂത്ത വിശദീകരിച്ചു. 2572 പേര് അബ്ര ഉപയോഗിച്ചപ്പോള്‍ മറ്റൊരു പൊതുഗതാഗത സംവിധാനമായ ബസ് സർവിസ് ഓൺ ഡിമാൻഡ് 1347 ഉപയോക്താക്കളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.