ദുബൈ: കോവിഡ് വ്യാപനം തടയുന്ന തുനീഷ്യയുടെ പരിശ്രമങ്ങളെ സഹായിക്കാൻ യു.എ.ഇ അഞ്ച്ലക്ഷം ഡോസ് കോവിഡ് വാക്സിൻ അയച്ചു.
പകർച്ചവ്യാധി സമയത്ത് തുനീഷ്യൻ ജനതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നിർദേശമനുസരിച്ചാണ് അടിയന്തര നീക്കം.
മഹാമാരിയിൽ തുനീഷ്യ ഇപ്പോൾ നേരിടുന്ന പ്രയാസകരമായ സാഹചര്യത്തിൽ യു.എ.ഇ നൽകുന്ന പിന്തുണയുടെ ഭാഗമായി, വാക്സിൻ ഡോസുകൾ അയക്കാനുള്ള നേതൃത്വത്തിെൻറ നിർദേശമനുസരിച്ചാണ് നടപടിയെന്ന് തുനീഷ്യയിലെ യു.എ.ഇ അംബാസഡർ റാശിദ് മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.
2020 നവംബറിൽ യു.എ.ഇ 11 ടൺ മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, വെൻറിലേറ്ററുകൾ, മൊബൈൽ ശ്വസന യൂനിറ്റുകൾ, പി.പി.ഇ കിറ്റുകൾ എന്നിവ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.