ദുബൈ: ദുബൈയിൽ സർവിസ് നടത്തുന്നതിന് അഞ്ച് ടാക്സി കമ്പനികൾക്കുകൂടി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അനുമതി നൽകിയതായി 'ഇമാറാത്തുൽ യൗം'റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഉബർ, കരീം എന്നീ ടാക്സി കമ്പനികളാണ് ദുബൈയിൽ സർവിസ് നടത്തുന്നത്. എക്സ്എക്സ് റൈഡ്, വൗ, കോയ്, വികിറൈഡ്, ഡി.ടി.സി എന്നീ കമ്പനികൾക്കുകൂടി അനുമതി നൽകിയതായി ആർ.ടി.എയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഇമാറാത്തുൽ യൗം'റിപ്പോർട്ട് ചെയ്തു.
ദുബൈയുടെ സാമ്പത്തികമേഖലയും വിനോദസഞ്ചാരമേഖലയിലെ വികസനവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ടാക്സി സേവനങ്ങൾക്ക് ആവശ്യകത വർധിച്ചുവരുന്നതിനാൽ എമിറേറ്റിന്‍റെ ഗതാഗത മേഖലയിൽ നിക്ഷേപിക്കാൻ കൂടുതൽ സ്റ്റാർട്ടപ്പുകൾ തയാറായിവരുന്നുണ്ടെന്നും ആർ.ടി.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.