ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്ന ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി

വാ​യ​ന​യു​ടെ വ​സ​ന്ത​കാ​ല​ത്തി​ന്​ ഷാ​ർ​ജ​യി​ൽ തു​ട​ക്കം

ദു​ബൈ: വാ​യ​ന​യു​ടെ വ​സ​ന്ത​കാ​ല​ത്തി​ന്​ യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്ത് പ്രൗ​ഢ​മാ​യ തു​ട​ക്കം. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ക്ഷ​ര​പ്രേ​മി​ക​ൾ​ക്ക് ഇ​നി​യു​ള്ള 12 ദി​ന​ങ്ങ​ൾ ഉ​ത്സ​വ​രാ​വു​ക​ൾ.​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 43ാം എ​ഡി​ഷ​ൻ​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി പു​സ്ത​ക മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

‘തു​ട​ക്കം ഒ​രു പു​സ്ത​കം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​വം​ബ​ർ 17 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന​ട​ക്കം പ്ര​ഗ​ത്ഭ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ക്കും. പു​സ്ത​ക​​ത്സോ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ർ​ജ ബു​ക്ക്​​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച 14ാമ​ത്​ പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ വ​ൻ പ​ങ്കാ​ളി​ത്ത​മാ​ണ്​ ദൃ​ശ്യ​മാ​യ​ത്.

1146 പ്ര​സാ​ധ​ക​ർ പ​​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 31 ച​ർ​ച്ച​ക​ളും 108 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 74 വി​ദ​ഗ്​​ധ​രു​ടെ പ്ര​സം​ഗ​ങ്ങ​ളും ന​ട​ന്നു.


12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 112 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2522 പ്ര​സാ​ധ​ക​രും പ്ര​ദ​ർ​ശ​ക​രു​മാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ലോ​ക​ത്തെ 63 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 250 അ​തി​ഥി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി​ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ലെ​ത്തും. ഇ​വ​രു​ടേ​ത​ട​ക്കം ആ​കെ 1,357 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കൂ​ടാ​തെ 17 അ​ന്താ​രാ​ഷ്ട്ര ഷെ​ഫു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ്​ പാ​ച​ക സെ​ഷ​നു​ക​ളും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

മൊ​റോ​ക്കോ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി രാ​ജ്യം. യു.​എ.​ഇ​യി​ൽ നി​ന്ന് മാ​ത്ര​മാ​യി ഇ​ത്ത​വ​ണ 234 പ്ര​സാ​ധ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 172 പ്ര​സാ​ധ​ക​രു​മാ​യി ഈ​ജി​പ്തും പു​സ്ത​കോ​ത്സ​വ​ത്തി​ൽ എ​ത്തും. ല​ബ​നാ​നി​ൽ​നി​ന്ന് 88ഉം ​സി​റി​യ​യി​ൽ​നി​ന്ന്​ 58ഉം ​പ്ര​സാ​ധ​ക​രാ​ണ് ഇ​ത്ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് 52 പ്ര​സാ​ധ​ക​രാ​ണ് എ​ത്തു​ന്ന​ത്. 32 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 134 അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 500 സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കു​മാ​യി 600 വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ ന​ട​ത്തു​ക​യും ക്രി​യാ​ത്മ​ക​മാ​യ സാ​ഹി​ത്യ ര​ച​ന​ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ആ​ഗോ​ള വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും അ​ര​ങ്ങേ​റും.

മേ​ള​യു​ടെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ആ​റ് ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​ൽ​നി​ന്ന് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ക്കും. പു​സ്ത​ക​മേ​ള​യി​ൽ എ​ത്തു​ന്ന പ്ര​ത്യേ​ക അ​തി​ഥി​ക​ളി​ൽ ബോ​ളി​വു​ഡ് താ​രം ഹു​മ ഖു​റൈ​ശി​യു​മു​ണ്ടാ​കും.

പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ വേ​ദി​യാ​യ ‘റൈ​റ്റേ​ഴ്​​സ്​ ഫോ​റം’ ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഇ​വി​ടെ ന​ട​ക്കും. ബാ​ള്‍ റൂം, ​ഇ​ന്‍റ​ല​ക്​​ച്വ​ൽ ഹാ​ൾ തു​ട​ങ്ങി​യ വേ​ദി​ക​ളി​ലും വി​വി​ധ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രു​ടെ​യും സാം​സ്കാ​രി​ക വ്യ​ക്​​തി​ത്വ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സം​ഗീ​ത ഇ​തി​ഹാ​സം ഇ​ള​യ​രാ​ജ, ബ​ൾ​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജി ഗോ​സ്‌​പോ​ഡി​നോ​വ്, ത​മി​ഴ്നാ​ട് ഐ.​ടി, ഡി​ജി​റ്റ​ൽ സേ​വ​ന കാ​ര്യ മ​ന്ത്രി ഡോ. ​പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ, ത​മി​ഴ് - മ​ല​യാ​ള എ​ഴു​ത്തു​കാ​ര​ൻ ബി. ​ജ​യ​മോ​ഹ​ൻ, യു​വാ​ക്ക​ളു​ടെ പ്രി​യ എ​ഴു​ത്തു​കാ​രാ​യ ചേ​ത​ൻ ഭ​ഗ​ത്, അ​ഖി​ൽ പി.​ധ​ർ​മ​ജ​ൻ, അ​വ​താ​ര​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്, മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ ക​വി പി.​പി. രാ​മ​ച​ന്ദ്ര​ൻ, സ​ഞ്ചാ​രി​യും പാ​ച​ക വി​ദ​ഗ്​​ധ​യു​മാ​യ ഷെ​നാ​സ് ട്ര​ഷ​റി​വാ​ല, പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​യ ദേ​വി​ക ക​രി​യ​പ്പ, റാ​ണ സ​ഫ്‌​വി എ​ന്നി​വ​രും മേ​ള​യെ സ​മ്പ​ന്ന​മാ​ക്കും. 

Tags:    
News Summary - Spring of Reading kicks off in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.