ദുബൈ: എമിറേറ്റിൽ അഞ്ച് പ്രാദേശിക കൗൺസിലുകൾക്കുകൂടി അംഗീകാരം നൽകി. ഇതോടെ ആകെ പ്രാദേശിക കൗൺസിലുകളുടെ എണ്ണം 18 ആയി ഉയർന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതുതായി പ്രാദേശിക കൗൺസിലുകൾക്ക് അംഗീകാരം നൽകിയത്.
ദുബൈ സോഷ്യൽ അജണ്ട 33 പദ്ധതിയുടെ ഭാഗമായി സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രാദേശിക കൗൺസിലുകൾ രൂപവത്കരിച്ചതെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി. പ്രാദേശിക കൗൺസിലുകൾ 2021നും 2023നും ഇടയിൽ 1400ലധികം കമ്യൂണിറ്റി ഇവൻറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് പൗരന്മാർക്കിടയിൽ ശക്തമായ ഐക്യബോധം വളർത്തുന്നുണ്ട്. സമൂഹത്തെ സേവിക്കുകയും എമിറേറ്റിലെ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയർത്താൻ സഹായിക്കുകയും ചെയ്യുന്ന ദുബൈയിലെ സുപ്രധാന സാമൂഹികകേന്ദ്രങ്ങളായി ഈ കൗൺസിലുകളെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.