ദുബൈ: ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) അഞ്ചു സേവനങ്ങൾ ഉടൻ സ്മാർട്ട് പ്ലാറ്റ്ഫോമിലേക്കു മാറും. ലൈസൻസിങ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സേവനങ്ങളാണ് സ്മാർട്ടാക്കാനൊരുങ്ങുന്നത്. ഇൻഷുറൻസ് റീഫണ്ട്, വാഹന ഉടമസ്ഥാവകാശം, വാഹന ഉടമസ്ഥാവകാശം റദ്ദാക്കൽ, ക്ലിയറൻസ്, പിഴ അടക്കൽ തുടങ്ങിയവയുടെ സർട്ടിഫിക്കറ്റ് സേവനമാണ് പൂർണമായും സ്മാർട്ടാവുന്നത്.
ഉപഭോക്താക്കൾക്ക് www.rta.ae എന്ന വെബ്സൈറ്റ് വഴിയോ ദുബൈ ഡ്രൈവ് (Dubai Drive) ആപ് വഴിയോ സ്മാർട്ട് കിയോസ്കുകൾ വഴിയോ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കാം. 8009090 എന്ന കാൾ സെൻറർ നമ്പറിലും സേവനം ലഭിക്കും. വാഹനങ്ങളുടെ കൈവശ സർട്ടിഫിക്കറ്റ്, എക്സ്പോർട്ട് സർട്ടിഫിക്കറ്റ് എന്നിവയും ഈ വർഷം സ്മാർട്ട് പ്ലാറ്റ്ഫോമിനു കീഴിലേക്ക് കൊണ്ടുവരും. യു.എ.ഇയിലെ സർക്കാർ സേവനങ്ങൾ പൂർണമായും കടലാസ്രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സേവനങ്ങൾ സ്മാർട്ടാക്കുന്നത്.
ലോകത്തിലെ ഏറ്റവും സ്മാർട്ട് നഗരമെന്ന യു.എ.ഇയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിെൻറ ഭാഗമാണ് നടപടിയെന്ന് ആർ.ടി.എ വെഹിക്ക്ൾ ലൈസൻസിങ് ഡയറക്ടർ ജമാൽ ഹാഷിം അൽ സദഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.