ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ ഫിക്ചർ പ്രഖ്യാപിച്ചതോടെ ഇന്ത്യയെക്കാൾ ആശ്വാസമായത് യു.എ.ഇയിലെ കായിക പ്രേമികൾക്കാണ്. ഗാലറിയിൽ പോയിരുന്ന് മത്സരം കാണാൻ കഴിയില്ലെങ്കിലും ഐ.പി.എല്ലിെൻറ സാന്നിധ്യം സാമ്പത്തികമായും കായികപരമായും യു.എ.ഇക്ക് ചെറുതല്ലാത്ത ഉണർവേകും. ദുബൈയിൽ മാത്രം ഐ.പി.എൽ ഒതുങ്ങുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഫിക്ചർ പുറത്തുവന്നതോടെ ഈ ആശങ്കയും അസ്ഥാനത്തായി.
ടൂർണമെൻറിെൻറ ഫിക്ചർ പ്രഖ്യാപിക്കാൻ വൈകിയത് ആശങ്കക്കിടയാക്കിയിരുന്നു. സാധാരണ രണ്ട് മാസം മുമ്പ് ഐ.പി.എല്ലിെൻറ ഫിക്ചർ പ്രഖ്യാപിക്കാറുണ്ട്. ടൂർണമെൻറടുത്തിട്ടും ഷെഡ്യൂൾ വരാത്തതോെട ഐ.പി.എൽ മാറ്റിവെക്കും എന്ന പ്രചാരണങ്ങൾ നടന്നു. ഇതിനിടെ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിച്ചു. അബൂദബിയെയും ഷാർജയെയും ഒഴിവാക്കി ദുബൈയിൽ മാത്രമായി മത്സരങ്ങൾ നടത്തുന്ന കാര്യവും ബി.സി.സി.ഐ ആലോചിച്ചിരുന്നു. ഫിക്ചർ പുറത്തുവന്നപ്പോൾ ആശങ്കകളെല്ലാം പറന്നകന്നു.
യു.എ.ഇ സമയം ഉച്ചക്ക് രണ്ടിനും രാത്രി ആറിനുമാണ് മത്സരങ്ങൾ. കഠിനമായ ചൂടിെൻറ സമയമായതിനാൽ ഈ മാസം ഉച്ചക്കുള്ള മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബർ മൂന്നിന് നടക്കുന്ന ബാംഗ്ലൂർ -രാജസ്ഥാൻ മത്സരത്തോടെയാണ് ഉച്ചക്കളി തുടങ്ങുന്നത്. ആ സമയമാകുേമ്പാൾ ചൂട് കുറയുമെന്നാണ് വിലയിരുത്തൽ. എങ്കിലും ആദ്യ റൗണ്ടിൽ 10 മത്സരങ്ങൾ മാത്രമാണ് ഉച്ചസമയത്ത് നടത്തുന്നത്. ഈ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ഓരോ മത്സരം വീതം മാത്രമാണുള്ളത്. ഒരേ സമയം മൂന്ന് സ്റ്റേഡിയങ്ങളിൽ മത്സരം നടത്താൻ കഴിയുമെങ്കിലും ഒരു സമയം ഒരു മത്സരം മതി എന്ന നിലപാടിലാണ് ബി.സി.സി.ഐ. അബൂദബിയിലാണ് ഉദ്ഘാടന മത്സരം. എന്നാൽ, ഫൈനൽ വേദി മത്സരത്തിെൻറ വേദി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.