ദുബൈ: മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് ക്ഷണക്കത്തുമായി അയൺമാൻ ആകാശത്തുനിന്ന് പറന്നിറങ്ങി. ജിവിച്ചിരിക്കുന്ന അയൺ മാൻ അങ്ങനെ വിളിപ്പേരുള്ള ബ്രിട്ടീഷ് സ്വദേശി റിച്ചാർഡ് ബ്രൗണിങ്ങാണ് പറന്നിറങ്ങിത്. യു.എ.ഇയിലുള്ള പലർക്കും ക്ഷണക്കത്ത് നൽകിയാണ് അയൺമാൻ മടങ്ങിയത്.
ദുബൈയിൽ ആളുകൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ പറന്നിറങ്ങി നാട്ടുകാരെ ഞെട്ടിച്ചു. കത്ത് കിട്ടിയ പലർക്കും ഫ്യൂച്ചർ മ്യൂസിയം കാണാൻ അവസരം കിട്ടി. അയൺ മാനെ നേരിൽ കണ്ടതിന്റെ സന്തോഷം വേറെയും. 'ഭാവിയെ കണ്ടുമുട്ടാൻ ജനങ്ങളെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ ക്ഷണിക്കാനാണ്'എന്ന ടാഗ് ലൈനോടെയായിരുന്നു ക്ഷണം. ദുബൈ ഡൗൺ ടൗണിലും ഐൻ ദുബൈയിലുമെല്ലാം റിച്ചാർഡ് ബ്രൗണിങ് പറന്നിറങ്ങി. ശരീരം കൊണ്ട് നിയന്ത്രിച്ച് പറക്കാവുന്ന സംവിധാനം കണ്ടുപിടിച്ച് ഉയരത്തിൽ പറന്ന് റെക്കോഡിട്ട സാഹസികൻ കൂടിയാണ് ബ്രൗണിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.