ഷാർജ: കരിപ്പൂരിൽ വിമാനാപകടം നടന്ന വാർത്ത അറിഞ്ഞതുമുതൽ നെഞ്ചിടിപ്പിലായിരുന്നു മാറഞ്ചേരിക്കാരുടെ മുത്തുക്ക എന്ന മുസ്തഫ. ജനുവരിയിൽ സന്ദർശക വിസയിൽ പോയ മകൾ ഖദീജ നസ്റിനും അബൂദബിയിൽ ജോലി ചെയ്യുന്ന മരുമകൻ പൊന്നാനി സ്വദേശി ഇർഫാനും അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്നു. ടെലിവിഷനിൽ മിന്നിമറയുന്ന അപകടരംഗങ്ങൾ, തകർന്നുകിടക്കുന്ന വിമാന അവശിഷ്ടങ്ങൾ, ചിതറിക്കിടക്കുന്ന ലഗേജുകൾ, ആശുപത്രിയിലേക്കു പായുന്ന വാഹനങ്ങൾ, പെരുമഴയെയും കൊറോണയെയും തോൽപിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന കൊണ്ടോട്ടിക്കാർ.
ഇവർക്കിടയിൽ എവിടെയായിരിക്കും തെൻറ പ്രിയ മക്കളെന്ന് തിരയുകയായിരുന്നു മുത്തുക്ക. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ മകളും മരുമകനും മിംസ് ആശുപത്രിയിലുണ്ടെന്ന വിവരം അറിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. തണ്ടെല്ലിനും കാലിലുമാണ് രണ്ടു പേർക്കും പരിക്കുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞതായും രണ്ടു പേരോടും സംസാരിക്കാൻ കഴിഞ്ഞതായും മുത്തുക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.