ദുബൈ: നിയന്ത്രണത്തിന് ഇളവ് ഏർപ്പെടുത്തിയതോടെ സർവിസ് ആരംഭിച്ച എമിറേറ്റ്സ് വിമാന ക്കമ്പനി യാത്രികർക്ക് തത്സമയ കോവിഡ് പരിശോധന നടത്തുന്നത് തുടങ്ങി. ദുബൈ ഹെൽത്ത് അ തോറിറ്റിയുടെ സഹകരണത്തോടെ മുഴുവൻ യാത്രക്കാരിലും പരിശോധന പൂർത്തിയാക്കിയ എമിറേ റ്റ്സ് കോവിഡ് സുരക്ഷ പരിശോധന ഉറപ്പാക്കിയ ലോകത്തെ ആദ്യ വിമാന സർവിസ് കമ്പനി എന്ന ഖ്യാതിയും നേടി.ദുബൈയിൽനിന്ന് തുനീഷ്യയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരെയാണ് എമിറേറ്റ്സും ദുബൈ ഹെൽത്ത് അതോറിറ്റിയും കോവിഡ്-19 പരിശോധനക്കു വിധേയമാക്കിയത്. ദുബൈ ഇൻറർനാഷനൽ എയർപോർട്ട് ടെർമിനൽ മൂന്നിലെ ഗ്രൂപ് ചെക്ക്-ഇൻ ഏരിയയിൽ നടത്തിയ പരിശോധനയുടെ ഫലം 10 മിനിറ്റിനകം ലഭ്യമാക്കിയ ശേഷമാണ് എമിറേറ്റ്സ് വിമാനം പറന്നത്.പരീക്ഷണപരിശോധന സുഗമമായി പൂർത്തിയാക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണമാണ് സഹായിച്ചത്. ദുബൈ എയർപോർട്ടിെൻറയും ജീവനക്കാരുടെയും പിന്തുണയും ഏറെ ഗുണകരമായി.
ഭാവിയിൽ പരിശോധന സംവിധാനങ്ങൾ വർധിപ്പിച്ച് മറ്റു വിമാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഓൺ-സൈറ്റ് ടെസ്റ്റുകൾ വഴി കോവിഡ്-19 ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് അവ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമാവും.
എയർപോർട്ടിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കും വലിയ പ്രാധാന്യമാണുള്ളതെന്നും എമിറേറ്റ്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ അദെൽ അൽ റെദ്ഹ പറഞ്ഞു. വിമാന യാത്രക്കാർക്കായി എയർപോർട്ടിൽ വെച്ചുതെന്ന ദ്രുതഗതിയിലുള്ള കോവിഡ്-19 പരിശോധന വിജയകരമായി നടപ്പാക്കുന്നതിൽ എമിറേറ്റ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖ്വാത്തമി പറഞ്ഞു.എയർപോർട്ടുകളിലെ സുരക്ഷാമുൻകരുതലുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ചെക്ക്-ഇൻ, ബോർഡിങ് സമയങ്ങളിൽ സാമൂഹിക അകലം പാലിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. എയർപോർട്ടിലെ എല്ലാ ജീവനക്കാർക്കും കൈയുറകൾ, മാസ്ക്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ നിർബന്ധമാക്കി. എയർപോർട്ടിലും വിമാനത്തിലും യാത്രക്കാർ സ്വന്തം മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കുന്നതും കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.