ദുബൈ: ജീവനിലെ കൊതികൊണ്ട് ഏതുവിധേനെയെങ്കിലും നാടണയാൻ വഴിതേടി കാത്തിരുന്ന മനുഷ്യരുടെ മുന്നിൽ വന്നുേചർന്ന രക്ഷാപേടകമായിരുന്നു ചാർട്ടഡ് വിമാനം. സാധാരണ വിമാന നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങളിൽ സീറ്റ് കിട്ടാൻ കാത്തിരുന്നാൽ ചിലപ്പോൾ ശവപ്പെട്ടിക്കുള്ളിലാവും മടക്കം എന്ന് പേടിക്കുന്ന രോഗികളും വയോധികരും വീട്ടമ്മമാരുമൊക്കെ അൽപം കൂടുതൽ പണം നൽകിയാണെങ്കിലും ചാർട്ടഡ് വിമാനത്തിൽ പോകുവാനും തയാറായിരുന്നു.
എന്നാൽ, അവരുടെ യാത്ര മുടക്കിയാണെങ്കിലും ഞങ്ങളുടെ വാശിയും രാഷ്ട്രീയവും ജയിക്കണമെന്ന് ദുശ്ശാഠ്യം പിടിക്കുകയാണ് ചിലർ. മറ്റുള്ളവരുടെ ജീവൻവെച്ച് മാത്രം രാഷ്ട്രീയം കളിച്ച് ശീലമുള്ളവരുടെ മറ്റൊരു മരണക്കളി. ലോക്ഡൗൺ തുടങ്ങിയ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നതാണ് യു.എ.ഇയുടെ സ്വന്തം വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈദുബൈയും. സമയമായില്ല എന്നായിരുന്നു അന്നേരം ഡൽഹിയിൽ നിന്നുള്ള മറുപടി.
ഇന്ത്യൻ നഗരങ്ങളിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട സാധു തൊഴിലാളികൾ ഗ്രാമങ്ങളിലേക്കുള്ള യാത്രക്കിടെ പാതയോരങ്ങളിൽ മരിച്ചുവീണത് പോലെ ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കെ നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. കാണാൻ കാത്തുകാത്തു കൊതിച്ചുനിന്ന ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. ഒടുവിൽ അമിത നിരക്കിൽ വിമാനം പറത്താൻ തുടങ്ങിയപ്പോൾ അത്യാവശ്യക്കാരേക്കാളേറെ അടുപ്പക്കാരെ നാട്ടിലേക്ക് കയറ്റിയയക്കാനായിരുന്നു തിടുക്കം. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നവരെ വരെ കയറ്റിവിട്ടു.
ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും നാട്ടിലെത്തി അടിയന്തിരമായി ചികിത്സ തേടേണ്ടവരുമെല്ലാം കോൺസുലേറ്റിൽനിന്ന് വിളി വരുന്നതും കാത്തുനിൽക്കുേമ്പാഴും കൂടുതൽ വിമാനങ്ങൾ പറത്താനുള്ള മനസ്സ് കാണിക്കുന്നില്ല മഹാഭാരത സർക്കാർ. കേറി വാ മക്കളേ എന്ന് പറഞ്ഞ, ഒന്നര ലക്ഷം പേർക്ക് കട്ടിലും കിടക്കയും ഒരുക്കിയിരിക്കുന്നു എന്ന് ആണയിട്ട നമ്പർവൺ കേരളത്തിനും പ്രവാസിയെ മടുത്തമട്ടാണ്.
ചാർേട്ടഡ് വിമാനങ്ങളിൽ ഇതിനകം ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എത്തിച്ചുകഴിഞ്ഞു. എന്നാൽ, നാട്ടിലേക്ക് മടങ്ങാൻ ഏറ്റവുമധികം ആളുകൾ രജിസ്റ്റർ ചെയ്ത കേരളത്തിലേക്കുള്ള വിമാനത്തിന് തടസ്സം വെക്കുവാൻ നമ്മളിൽനിന്ന് ചിലർ നടത്തുന്ന ശ്രമത്തെ മനുഷ്യത്വ രാഹിത്യം എന്നല്ലാതെ മറ്റൊരു വാക്കിട്ട് വിളിക്കാനാവില്ല.
കെ.എം.സി.സി ചാർട്ടർ ചെയ്യുന്ന വിമാനത്തിന് 1250 ദിർഹമാണ് നിരക്ക് ഇൗടാക്കുന്നത്. ആ തുക കൂടുതലല്ലേ എന്ന് ചോദിച്ചാൽ കൂടുതലാണ്. കുറഞ്ഞ നിരക്കിൽ സർക്കാർ വിമാനങ്ങൾ ഇറക്കു, അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ തയാറാണെന്നറിയിച്ച കമ്പനികൾക്ക് അനുമതി നൽകൂ. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട നോർക്കയോ ലോക കേരള സഭയോ ഒരു വിമാനമിറക്കി കാണിക്കൂ.
ഏതു സംഘടന വിമാനമിറക്കണം എന്നതല്ല പ്രശ്നം, നാടണയാൻ ആഗ്രഹിക്കുന്ന മലയാളികെള നാട്ടിലെത്തിക്കണം. ആ മനുഷ്യർ നാട്ടിലെത്തി ആശ്വാസത്തോടെ നെടുവീർപ്പിടുേമ്പാൾ വിജയിക്കുന്നത് സംഘടനയല്ല, മലയാളി സമൂഹമാണ്. അവരുടെ യാത്ര മുടക്കുേമ്പാൾ, ആ സാധു മനുഷ്യരുടെയും കുടുംബാംഗങ്ങളുടെയൂം കണ്ണീർ വീഴുേമ്പാൾ മലയാളി ഒരു ലോക േതാൽവിയായി മാറുകയാണ്, മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.