അബൂദബി: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) തെരഞ്ഞെടുപ്പിനുള്ള സമയക്രമം ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി (എൻ.ഇ.സി) പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ചിനാണ് മുഖ്യ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ ഉൾപ്പെടെ ഒക്ടോബർ അഞ്ചിന് വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ വോട്ട് ചെയ്യാൻ സൗകര്യമുണ്ടാകും. സെപ്റ്റംബർ 22, 23 തീയതികളിലാണ് വിദേശങ്ങളിലെ യു.എ.ഇക്കാർ വോട്ട് രേഖപ്പെടുത്തേണ്ടത്.
വോെട്ടടുപ്പിൽ പെങ്കടുക്കുന്നതിനുള്ള അപേക്ഷ രജിസ്ട്രേഷൻ ആഗസ്റ്റ് ഏഴിന് അപേക്ഷകേന്ദ്രങ്ങളിൽ ആരംഭിക്കും. സ്ഥാനാർഥികളുെട പോളിങ് സ്റ്റേഷനുകളിലെ രജിസ്ട്രേഷൻ ആഗസ്റ്റ് 18 മുതൽ അഞ്ച് ദിവസം നീണ്ടുനിൽക്കും. സ്ഥാനാർഥികളുടെ പ്രഥമ പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. തുടർന്ന് മൂന്ന് ദിവസങ്ങളിൽ സ്ഥാനാർഥികൾക്ക് എതിരെയുള്ള പരാതികൾ എൻ.ഇ.സി സ്വീകരിക്കും. സെപ്റ്റംബർ ഒന്നോടെ ഇൗ പരാതികൾക്ക് മറുപടി നൽകും.
സെപ്റ്റംബർ മൂന്നിനാണ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. സെപ്റ്റംബർ എട്ടിന് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കാമ്പയിൻ ആരംഭിക്കും. സെപ്റ്റംബർ 15 വരെ നാമനിർദേശ പത്രിക പിൻവലിക്കാം.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ഒക്ടോബർ ആറ് മുതൽ രണ്ട് ദിവസം നൽകാം. ഒക്ടോബർ ഒമ്പത്, പത്ത് തീയതികളിലായി പരാതികൾക്ക് എൻ.ഇ.സി മറുപടി നൽകും. ഉപതെരഞ്ഞെടുപ്പ് ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളെ ഒക്ടോബർ 13ന് പ്രഖ്യാപിക്കും.വോെട്ടടുപ്പിന് 48 മണിക്കൂർ മുമ്പ് പ്രചാരണ കാമ്പയിൻ നിർത്തണമെന്ന നിബന്ധന ആദ്യമായി ഇത്തവണ ഇല്ല. വോട്ടർമാരും സ്ഥാനാർഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാക്കുന്നതിന് വേണ്ടിയാണ് ഇൗ നിബന്ധന ഒഴിവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.