ദുബൈ: തൃശൂർ പൂമലയിൽ പ്രവൃത്തിക്കുന്ന ഫോക്കസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ പഠനയാത്രയുടെ ഭാഗമായി യു.എ.ഇയിൽ എത്തി.
വിദ്യാർഥികൾക്ക് അത്യാധുനിക സാേങ്കതിക വിദ്യകൾ നേരിൽ കണ്ടു മനസിലാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് യു.എ.ഇയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ശാഖകളിൽ പഠനത്തിൽ മികവ് തെളിയിച്ചവരാണ് അഞ്ച് ദിവസത്തെ സൗജന്യ പര്യടനത്തിലുള്ളത്. എണ്ണക്കമ്പനികൾ, പൈപ്പ് നിർമാണ കമ്പനികൾ, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ, റാക് സെറാമിക്സ്, എസ്.കെ. സിമൻറ് തുടങ്ങിയ കമ്പനികളിൽ വിദ്യാർഥികൾ സന്ദർശിച്ചു. അവസാന ദിവസം ഗയാത്തി നിർമാണ കമ്പനിയിൽ സംഘടിപ്പിച്ച ശില്പശാലക്കും സെമിനാറിനും വിദഗ്ധർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.