ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും മൂ​ട​ൽ​മ​ഞ്ഞ്​

ദു​ബൈ: മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്ച ദു​ബൈ, അ​ബൂ​ദ​ബി എ​മി​റേ​റ്റു​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര​ക്കാ​രോ​ട്​ ജാ​ഗ്ര​ത​പാ​ലി​ക്കാ​നും ദൃ​ശ്യ​ത കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​ഞ്ഞു. രാ​വി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും 10 മ​ണി​യോ​ടെ​യാ​ണ്​ മൂ​ട​ൽ​മ​ഞ്ഞ്​ നീ​ങ്ങി അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞ​ത്. അ​തേ​സ​മ​യം ഈ ​ആ​ഴ്ച മു​ഴു​വ​ൻ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്താ​ക​മാ​നം താ​പ​നി​ല 20-25 ഡി​ഗ്രി വ​രെ​യാ​ണ്​ ഈ ​ആ​ഴ്ച പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. 17 ഡി​ഗ്രി​വ​രെ കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. ഈ ​ആ​ഴ്ച പി​ന്നി​ടു​ന്ന​തോ​ടെ താ​പ​നി​ല വീ​ണ്ടും കു​റ​ഞ്ഞ്​ ദു​ബൈ​യി​ൽ 14 ഡി​ഗ്രി​യും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 ഡി​ഗ്രി​യു​മാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Fog in Dubai and Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.