ദുബൈ: ഞായറാഴ്ച പുലർച്ചെയുണ്ടായ കനത്ത മഞ്ഞിൽ ദുബൈയിലുണ്ടായത് 54 റോഡപകടങ്ങൾ. രാവിലെ 6.30മുതൽ ഒമ്പത് വരെയുള്ള സമയത്തെ കണക്കാണിത്. ഇൗ സമയത്തിനുള്ളിൽ 1521 സഹായാഭ്യർത്ഥനകളും ലഭിച്ചതായി ദുബൈ പൊലീസ് ഒാപറേഷൻസ് അറിയിച്ചു. മഞ്ഞുള്ളപ്പോൾ കാഴ്ച അതീവ ദുഷ്ക്കരമാകുമെന്നും ഡ്രൈവർമാർ അതിജാഗ്രത പാലിക്കണമെന്നും കൺട്രോൾ സെൻറർ ഡയറക്ടർ കേണൽ തുർക്കി അബ്ദുറഹ്മാൻ ബിൻ ഫാരിസ് പറഞ്ഞു. ഡ്രൈവിംഗ് തുടങ്ങും മുമ്പ് എല്ലാ ഭാഗങ്ങളിലെയും ചില്ലുകൾ തുടച്ചു വൃത്തിയാക്കണം. മുന്നിെല വാഹനവുമായി മതിയായ അകലം പാലിച്ചു മാത്രമെ വാഹനം ഒാടിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.