മൂടൽ മഞ്ഞ്​ വീണ്ടും വിമാന സർവീസുകളെ ബാധിച്ചു

ദുബൈ: മൂടൽമഞ്ഞ്​ കനത്തതോടെ യു.എ.ഇയിൽ വിമാന സർവീസുകൾ വീണ്ടും താളം തെറ്റി. അടുത്ത ഏതാനും ദിവസങ്ങൾ കൂടി ഇതേനില തുടരുമെന്ന്​ ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കഴിഞ്ഞ ഡിസംബർ 23 നും സമാനമായ സ്​ഥിതിവിശേഷം ഉണ്ടായിരുന്നു. അന്ന്​ രാജ്യത്തെ മിക്ക വിമാനത്താവളങ്ങളെയും  മൂടൽമഞ്ഞ്​ ബാധിച്ചിരുന്നു. അബൂദബിയും ദുബൈയുമാണ്​ ഏറെ ബുദ്ധിമുട്ടിയത്​. ഇക്കുറി ദുബൈ വിമാനത്താവളത്തെയാണ്​ പ്രതികൂല കാലാവസ്​ഥ കൂടുതൽ ബാധിച്ചിരിക്കുന്നത്​. ഇങ്ങോട്ടുള്ള മിക്ക വിമാനങ്ങളും വൈകി. ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്​തു. എത്ര വിമാനങ്ങളെ ബാധിച്ചു എന്ന്​ ഒൗദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. എങ്കിലും നൂറിലേറെ വിമാനങ്ങൾ വൈകിയിട്ടുണ്ടെന്നാണ്​ സൂചന. മാഞ്ചസ്​റ്റർ, ബെർമിങ്​ഹാം, ലണ്ടൻ, ജയ്​പൂർ, ജിദ്ദ തുടങ്ങിയ സ്​ഥലങ്ങളിലേക്കുള്ള വിമാനങ്ങളെല്ലാം വൈകിയിട്ടുണ്ട്​. അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന്​ യാത്രക്കൊരുങ്ങുന്നവർ കമ്പനികളുമായി ബന്ധപ്പെട്ട്​ വിമാനങ്ങളുടെ യാത്രാസമയം മുൻകൂട്ടി മനസിലാക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്​. 

Tags:    
News Summary - fog-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.