ദുബൈ: 50 രാജ്യങ്ങളിലെ അർഹരായ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി 13 രാജ്യങ്ങളിൽ ഭക്ഷണ വിതരണം തുടങ്ങി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് വിതരണം തുടങ്ങിയത്.
നൈജീരിയ, സുഡാൻ, ജോർഡൻ, യു.എസ്.എ, യു.എ.ഇ, ലെബനൻ, കിർഗിസ്താൻ, ഈജിപ്ത്, തജികിസ്താൻ, യുഗാണ്ട, കൊസോവോ, അൽബേനിയ എന്നീ രാജ്യങ്ങളിലാണ് ആദ്യ ഘട്ട വിതരണം തുടങ്ങിയത്. ഈ രാജ്യങ്ങളിൽ നേരത്തേ നിലവിലുള്ള വിതരണ ശൃംഖലയും പങ്കാളികളുമായി കൈകോർത്താണ് ആവശ്യക്കാരിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ഇന്ത്യയിലും നൈജീരിയയിലും ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ അഭയാർഥി ക്യാമ്പുകളിലാണ് ഭക്ഷണം എത്തിക്കുന്നത്. അതേസമയം, വൺ ബില്യൺ മീൽസിലേക്ക് 55 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള തുക ഇതുവരെ ലഭിച്ചിട്ടുണ്ട്. റമദാനിന്റെ അവസാന പത്തിൽ കൂടുതൽ സംഭാവന എത്തുന്നതോടെ നൂറു കോടി ഭക്ഷണപ്പൊതി എന്ന ലക്ഷ്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.