അജ്മാന്: ഫുഡ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് സമാപിച്ചു. അജ്മാൻ മറീനയിൽ നാലുദിവസം നീണ്ട ഫെസ്റ്റിവല്‍ സാമ്പത്തിക വികസന വകുപ്പും വിനോദ സഞ്ചാര വികസന വകുപ്പും ചേർന്നാണ് സംഘടിപ്പിച്ചത്. റസ്റ്റാറന്റുകളിലും കഫേകളിലുംനിന്നുള്ള 50 പ്രദർശകർ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു. വിനോദവും ആഘോഷങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങളടക്കം നിരവധി സന്ദര്‍ശകര്‍ മേള സന്ദര്‍ശിച്ചു.
പോഷകാഹാരം, ഭക്ഷണം, ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുജനങ്ങളെയും കുടുംബങ്ങളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട്, നൂതനവും സൗജന്യവുമായ 20 ശിൽപശാലകളും കലാപരിപാടികളും അരങ്ങേറി. ഇമാറാത്തി, സൗദി, സിറിയൻ, ഈജിപ്ഷ്യൻ, ജാപ്പനീസ്, ഇന്ത്യൻ, ചൈനീസ്, അൾജീരിയൻ, ടർക്കിഷ്, ബ്രസീലിയൻ, ഒമാനി, കുവൈത്ത്, അമേരിക്കൻ, ലബനീസ് തുടങ്ങി രാജ്യാന്തര ഭക്ഷണവിഭവങ്ങളുടെ റസ്റ്റാറന്റുകളുടെയും കഫേകളുടെയും സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.