ദുബൈ: യു.എ.ഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള ആരംഭിച്ചു. ലുലു വേൾഡ് ഫുഡ് സീസൺ - 2 എന്ന പേരിൽ നവംബർ 13വരെ നടക്കുന്ന ഭക്ഷ്യമേളയിൽ ലോകത്തിലെ ഏറ്റവും നല്ല രുചികൾ ആസ്വദിക്കാം. നിരവധി ഓഫറുകളും ഭക്ഷ്യമേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ഭക്ഷ്യപദാർഥങ്ങളുടെ വൈവിധ്യമുള്ള നിരതന്നെയാണ് ഭക്ഷ്യമേളയിൽ ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്തമായ ആഗോള ഭക്ഷണ വിഭവങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും അവിശ്വസനീയമായ വിലയിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അബൂദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം പ്രശസ്ത സെലിബ്രിറ്റി ഷെഫ് മനാൽ അൽ അലേം നിർവഹിച്ചു. അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ തുടങ്ങിയ വ്യത്യസ്ത ശൈലിയിലുള്ള രുചിഭേദങ്ങൾക്കൊപ്പം ഓർഗാനിക്, വെജിറ്റേറിയൻ ഭക്ഷ്യവിഭവങ്ങൾക്ക് പ്രത്യേക മേഖലതന്നെ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനത് രുചികളാസ്വാദിക്കാൻ നാടൻ തട്ടുകടയും വേൾഡ് ഫുഡിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ളവരുടെ ഇഷ്ടഭക്ഷണമായ സുഷി ഞൊടിയിടയിൽ തയാറാക്കി നൽകാനുള്ള സൗകര്യവുണ്ട്. ബ്ലെൻഡർസ്, മൈക്രോവേവ് ഓവൻസ് തുടങ്ങിയവ വൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
പി ആഡ് ജി കാർ പ്രമോഷൻ വിജയികൾക്കുള്ള സമ്മാന വിതരണവും ബാക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി ലുലു ഹാപ്പിനെസ് വിജയികൾക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടന്നു. ലുലു റീജനൽ ഡയറക്ടർ പി.വി. അജയകുമാർ, റീജനൽ മാനേജർ മുഹമ്മദ് ഷാജിത്, കൊമേഴ്സ്യൽ മാനേജർ സക്കീർ ഹുസൈൻ തുടങ്ങിയ ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.