ദുബൈ: കണ്ണൂർ പൈസക്കരി സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. കുടക്കച്ചിറവീട്ടിൽ തോമസ് കെ. എബ്രഹാം (30) ആണ് മരിച്ചത്. എബ്രഹാം -ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബൈ ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു തോമസ്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിശ്രമിച്ചിരുന്ന ഇദ്ദേഹത്തെ ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകർ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.