അബൂദബി: 2050ഓടെ കാര്‍ബണ്‍ മുക്ത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സുസ്ഥിര ഊര്‍ജ ആവശ്യം നിറവേറ്റുന്നതിനായി വരുന്ന ആറുവര്‍ഷം കൊണ്ട് യു.എ.ഇ 20,000 കോടി ദിര്‍ഹം നിക്ഷേപം നടത്തുമെന്ന് ഊര്‍ജ, അടിസ്ഥാന വികസന മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി അറിയിച്ചു.
അബൂദബിയില്‍ നടന്ന അഡിപെക് 2024ല്‍ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത പതിറ്റാണ്ടില്‍ എണ്ണ, വാതക പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ തീവ്രത 25 ശതമാനമായി കുറക്കുക എന്ന ലക്ഷ്യവുമായി ചേർന്നു നിൽക്കുന്നതാണ് ഊര്‍ജ മിശ്രിതം വൈവിധ്യവത്കരിക്കാനും ശുദ്ധമായ ഊര്‍ജ സ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധമായ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള പ്രായോഗികമായ പരിവര്‍ത്തനത്തിൽ യു.എ.ഇ ഒരു മാതൃകയാണ്.
ഭാവിയിലേക്കുള്ള ശുദ്ധമായ ഊര്‍ജ സംവിധാനങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനൊപ്പം ഇന്നത്തെ ആഗോള ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ശുദ്ധമായ ഊര്‍ജ പദ്ധതികളില്‍ യു.എ.ഇക്ക് ഇതിനകം തന്നെ ഗണ്യമായ നിക്ഷേപമുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.