അബൂദബി: ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിച്ച പലചരക്കുകട അബൂദബി കാര്‍ഷിക ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടി. നിരന്തര നിയമലംഘനം നടത്തിയ ഗ്രീന്‍ ഹൗസ് ബഖാലയാണ് അധികൃതര്‍ പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗ്രീന്‍ ഹൗസ് ബഖാല തുടര്‍ച്ചയായി പരാജയപ്പെട്ടതിനാലാണ് നടപടിയെന്ന് അധികാരികൾ അറിയിച്ചു.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ലേബലുകള്‍ ഇല്ലാത്ത ഭക്ഷ്യ ഉല്പന്നങ്ങളും കടയില്‍ വില്പനക്കു സൂക്ഷിച്ചിരുന്നതായി അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനത്തിനു പുറത്ത് ഭക്ഷ്യ ഉല്പന്നങ്ങള് സൂക്ഷിച്ചതും കണ്ടെത്തി. ഇതും സ്ഥാപനം അടച്ചുപൂട്ടുന്നതിന് കാരണമായി. നിരവധി തവണ പരിശോധനക്കെത്തിയപ്പോഴും അധികൃതര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു.
നിയമലംഘനങ്ങള്‍ തിരുത്തി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുവരെ സ്ഥാപനത്തിനെതിരായ അടച്ചുപൂട്ടല്‍ നടപടി നിലനില്‍ക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 800555 നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.