ദുബൈ: കമ്പ്യൂട്ടർ വിതരണ രംഗത്തെ പ്രമുഖരായ അൽ ഇർഷാദ് ഗ്രൂപ്പിെൻറ സംരംഭമായ ഫുഡ്ബൗൾ റസ്റ്റാറൻറ് വെള്ളിയാഴ്ച തുറക്കും. ബർദുബൈ ബാങ്ക് സ്ട്രീറ്റിൽ ഷറഫ് ഡി.ജി മെട്രോ സ്റ്റേഷന് സമീപം ആരംഭിക്കുന്ന റസ്റ്റാറൻറ് വൈകുന്നേരം നാലിന് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മദീന സൂപ്പർ മാർക്കറ്റ് ആൻഡ് ഹൈപ്പർമാർക്കറ്റ് എം.ഡി അബ്ദുല്ല പൊയിൽ മുഖ്യാതിഥിയായിരിക്കും.
സാധാരണക്കാർക്ക് ഉൾക്കൊള്ളാവുന്ന നിരക്കിൽ മികച്ച ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ യൂനുസ് ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 120ഓളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കാവുന്ന വിശാലമായ സൗകര്യം ഇവിടെയുണ്ടാകും. മീറ്റുങ്ങുകൾ നടത്താൻ പാർട്ടിഹാളും ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം നടന്നാൽ റെസ്റ്റാറൻറിൽ എത്താമെന്നതും പാർക്കിങ് സൗകര്യവും ഇതിെൻറ ആകർഷണങ്ങളാണ്. നാടൻ രുചികളും അറബ് ഡിഷും ചൈനീസ്, നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളും ഒരമിക്കുന്ന മൾട്ടി കുസിൻ ഫൈൻ ഡൈനിങ് സംവിധാനത്തിലാണ് റസ്റ്റാറൻറ് ഒരുക്കിയിരിക്കുന്നത്. പത്ത് ദിർഹമിന് ഇലയിൽ ഊണ് നൽകും.
യു.എ.ഇയിലെ പരിചയസമ്പന്നരായ ഷെഫുകളെയാണ് നിയമിച്ചിരിക്കുന്നത്. ഭാവിയിൽ ഫുട്ബാളുമായി ബന്ധപ്പെടുത്തി ഭക്ഷണം തയാറാക്കാനും പദ്ധതിയുണ്ട്. ഓൺലൈൻ ബുക്കിങ് സൗകര്യം വൈകാതെ ഏർപെടുത്തും. 24 മണിക്കൂറും തുറക്കാനാണ് പദ്ധതി. അടുത്തവർഷം അബൂദബിയിലും ദുബൈയിലും ഒാരോ റസ്റ്റാറൻറ് കൂടി തുടങ്ങാനുള്ള തയാറെടുപ്പ് നടക്കുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത അൽ ഇർഷാദിെൻറ നയം തന്നെയായിരിക്കും റസ്റ്റാറൻറിലും തുടരുക. മായം കലരാത്ത ഭക്ഷണം നൽകുക എന്നതായിരിക്കും ലക്ഷ്യമെന്നും യൂനുസ് ഹസൻ പറഞ്ഞു.
ഡയറക്ടർമാരായ പി.കെ.വി. അഷ്റഫ്, അലി കരയത്ത്, ജനറൽ മാനേജർ രാജഗോപാലൻ, മാനേജർ നൗഷാദ്, കുഞ്ഞബ്ദുല്ല മുസ്ലിയാർ, കരയത്ത് അസീസ് ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.