അ​വു​ക്കാ​ദ​ർ കു​ട്ടി ന​ഹ മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ബ്രോ​ഷ​ർ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ത്താ​ർ റി​യ​ൽ കോ​ഫി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ദു​ബൈ: കേ​ര​ള​ത്തി​ന്‍റെ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​വു​ക്കാ​ദ​ർ കു​ട്ടി ന​ഹ​യു​ടെ പേ​രി​ലു​ള്ള പ്ര​ഥ​മ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ദു​ബൈ​യി​ൽ ന​ട​ന്നു. ദു​ബൈ കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ത്താ​ർ റി​യ​ൽ കോ​ഫി​ക്ക് ന​ൽ​കി ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പി.​കെ അ​ൻ​വ​ർ ന​ഹ, വി.​സി സൈ​ത​ല​വി, സാ​ദി​ഖ് തി​രൂ​ര​ങ്ങാ​ടി, ഗ​ഫൂ​ർ കാ​ല​ടി, അ​ൻ​ഷി​ഫ് ആ​ത​വ​നാ​ട്, സൈ​ത​ല​വി പു​തു​പ്പ​റ​മ്പ്, യാ​ഹു തെ​ന്ന​ല, സാ​ലി പു​തു​പ്പ​റ​മ്പ്, വാ​ഹി​ദ് പ​ര​പ്പ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​ന്​ ദു​ബൈ ഖി​സൈ​സി​ലെ അ​ൽ സാ​ദി​ഖ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ൾ പ്ര​വാ​സ ലോ​ക​ത്തെ വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0502825576, 0505521175, 0556359414.

Tags:    
News Summary - Football Tournament Brochure Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.