അബൂദബി: സി.ബി.എസ്.സി സഹോദയ ക്ലസ്റ്റര്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ജേതാക്കളായി. യു.എ.ഇയിലെ 53 ടീമുകള്‍ പങ്കെടുത്ത അണ്ടര്‍ 14 ഫുട്ബാള്‍ ടൂര്‍ണമെന്‍റിലാണ് അബൂദബി മോഡല്‍ സ്‌കൂളിനെ 3-1ന് തോല്‍പിച്ച് ഇന്ത്യയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ യോഗ്യരായത്.
ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബൈ, അവറോണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഷാര്‍ജയും മൂന്നാം സ്ഥാനം പങ്കിട്ടു. ഫുജൈറ റോയല്‍ പ്രൈവറ്റ് സ്‌കൂളിലായിരുന്നു മത്സരം.
ഭോപാലില്‍ വരുന്ന ആഴ്ച നടക്കുന്ന സി.ബി.എസ്.സി സഹോദയ ദേശീയ ടൂര്‍ണമെന്‍റില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ടീം മത്സരിക്കും. ആകെ ടീമിലുള്ള 18 പേരില്‍ 12 പേരും വര്‍ഷങ്ങളായി അബൂദബി ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി വരുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.